തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ തമുക്കു പെരുന്നാളിന് സമാപനം. രാവിലെ മുതൽ വിതരണം ആരംഭിച്ച തമുക്കുനേർച്ച വാങ്ങുവാൻ നാനാജാതി മതസ്ഥരുടെ നീണ്ട നിരയായിരുന്നു. രാവിലെ നടന്ന മൂന്നിന്മേൽ കുർബാനയ്ക്ക് മർക്കോസ് മാർ ക്രിസ്റ്റോസ്മോസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. സക്കറിയാ ഓണേരിൽ, ഫാ. എബിൻ ഊമേലിൽ എന്നിവർ സഹകാർമ്മികരായി. ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു, രാജു ചെറുവുള്ളിൽ കോർഎപ്പിസ്കോപ്പ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് പ്രദക്ഷിണവും ആശീർവാദവും നടന്നു.

ട്രസ്റ്റിമാരായ എം.വി. പീറ്റർ, വി.പി. സാബു, അത്മായ വൈസ് പ്രസിഡന്റ് പി.പി. തങ്കച്ചൻ, പെരുന്നാൾ കൺവീനർ ജീവൻ മലായിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് ആഘോഷത്തിന് നേതൃത്വം നൽകിയത്.