പെരുമ്പാവൂർ : പെരുമ്പാവൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പട്ടയമേളയും നടക്കും. നാളെ രാവിലെ 10ന് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. തുടർന്ന് റയോൺസ് ക്വാർട്ടേഴ്സ് നഗറിൽ 11 ന് പട്ടയ വിതരണമേള നടക്കും.

ട്രാവൻകൂർ റയോൺസ് ക്വാർട്ടേഴ്സിൽ വർഷങ്ങളായി താമസിച്ചിരുന്ന 25 ഓളം കുടുംബങ്ങൾക്കാണ് പട്ടയം നല്കുന്നത് . എൽദോസ് കുന്നപ്പിള്ളിയുടെ അദ്ധ്യക്ഷനാവും. ബെന്നി ബഹനാൻ എംപി, .ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ,ജില്ലാ കളക്ടർ ഉമേഷ് എൻ. എസ്.കെ തുടങ്ങിയവർ സംസാരിക്കും.