പെരുമ്പാവൂർ: ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മഹാകവി ജി.ശങ്കരകുറുപ്പ് സ്മാരക ഹാളിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ നിർവഹിച്ചു. പി. ടി. എ. പ്രസിഡന്റ് പി.കെ. സിദ്ദീക്ക് വടക്കന്റ് അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ബിന്ദു , ഹെഡ്മിസ്ട്രസ് ശ്രീബീ, മുൻ മുനിസിപ്പൽചെയർമാൻ ടി.എം. സക്കീർ ഹുസൈൻ,
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ജേക്കബ്, കൗൺസിലർമാരായ ലിസ ഐസക്ക്, അനിത പ്രകാശ്, ഷെമീന ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.