തൃപ്പൂണിത്തുറ: ഉദയംപേരൂർ സർവീസ് സഹകരണബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശതാബ്ദി സ്മാരകമന്ദിരം 8ന് വൈകിട്ട് 4ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ.എസ്. ലിജു അദ്ധ്യക്ഷനാകും. കെ. ബാബു എം.എൽ.എ സോളാർ വായ്‌പാ വിതരണം ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ഇ.പി. ഷീബ റിപ്പോർട്ട് അവതരിപ്പിക്കും.
ബാങ്ക് വൈസ് പ്രസിഡന്റ് കെ.കെ. ഷാബു, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, പീപ്പിൾസ് അർബൻ സഹകരണബാങ്ക് ചെയർമാൻ ടി.സി. ഷിബു, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. അനിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. സുബ്രഹ്മണ്യൻ, ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ് തോപ്പിൽ, അസി. രജിസ്ട്രാർ എം. എസ്. ബിന്ദു, ടി.ടി. ജയരാജ്, കെ.എ.ജയരാജ്, പി.ജി. രാജൻ എന്നിവർ സംസാരിക്കും. തുടർന്ന് കൊച്ചിൻ സ്വരശ്രീ ചോക്കലേറ്റ്സിന്റെ സംഗീതവിരുന്ന്.