aituc
എ.ഐ.ടി.യു.സി എറണാകുളം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ജലഭവൻ മാർച്ച് എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പെരിയാർ, മലമ്പുഴ വില്പനയ്ക്കായി ആഗോള നിക്ഷേപക സമ്മേളനത്തിൽ (ജിം) അവതരിപ്പിച്ച ജനവിരുദ്ധ പദ്ധതികളുടെ തുടർച്ചയാണ് എ.ഡി.ബിയുടെ ഗൂഢനീക്കമെന്നും കൊച്ചി ശുദ്ധജല വിതരണ പദ്ധതിയുടെ സ്വകാര്യവത്ക്കരണം ഇതിന്റെ ഭാഗമാണെന്നും എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പറഞ്ഞു. എ.ഐ.ടി.യു.സി എറണാകുളം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച ജലഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിവെള്ള വിതരണം ആവശ്യസേവന മേഖലയാണെന്നും കുത്തകാധിപത്യം സ്ഥാപിച്ച് ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു

എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അഷ്‌റഫ് അദ്ധ്യക്ഷനായി.
ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു പോൾ, ടി. രഘുവരൻ, എം.എം. ജോർജ്, പി.എ. ജിറാർ, ടി.സി. സൻജിത്ത്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.