coun
മാലിന്യ തീക്കം തടസ്സപ്പെട്ടതിൽ തൃക്കാക്കര നഗരസഭയിൽ എൽ ഡി എഫ് കൗൺസിലർമാർ പ്രതിഷേധിക്കുന്നു.

കാക്കനാട്: തൃക്കാക്കര നഗരസഭയിൽ മാലിന്യനീക്കം നിലച്ച സംഭവത്തിൽ എൽ.ഡി എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു .

വീടുകളിൽനിന്ന് ഹരിതകർമ്മസേനാംഗങ്ങൾ ശേഖരിക്കുന്ന ജൈവ,അജൈവ മാലിന്യങ്ങൾ നഗരസഭയ്ക്ക് സമീപം സംഭരണകേന്ദ്രത്തിൽ

കുന്നുകൂടി കിടക്കുകയാണ്. സ്വകാര്യ ഏജൻസിക്കാർ നഗരസഭയിലെ മാലിന്യ സംസ്കരണത്തിൽ അലംഭാവം കാണിക്കുന്നതിനാലാണ് മാലിന്യനീക്കം നിലച്ചത്. തൃക്കാക്കരയിലെ 43 വാർഡുകളിൽനിന്നും ശേഖരിച്ച ജൈവമാലിന്യമാണ് മൂന്നുദിവസമായി നഗരസഭയ്ക്ക് സമീപം കെട്ടിക്കിടക്കുന്നത്. തൃക്കാക്കരയിൽ പകർച്ചവ്യാധികൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന്

പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു ആവശ്യപ്പെട്ടു. പൊതുമരാമത്ത് സ്ഥിരം അദ്ധ്യക്ഷ റസിയ നിഷാദ്, പ്രതിപക്ഷ ഉപനേതാവ് കെ.എക്സ്. സൈമൻ,കൗൺസിൽമാരായ പി.സി. മനൂപ്, സുനി കൈലാസൻ, കെ.എൻ. ജയകുമാരി,അനിത ജയചന്ദ്രൻ, അൻസിയ ഹക്കിം,സുബൈദ റസാഖ്,

തുടങ്ങിയവർ നേതൃത്വം നൽകി.