metros

കൊച്ചി: കൊച്ചി മെട്രോയിൽ ബി.എം.എസ് നേതൃത്വത്തിൽ കൊച്ചി മെട്രോ സ്റ്റാഫ് ആൻഡ് വർക്കേഴ്‌സ് സംഘ് രൂപീകരിച്ചു. പ്രസിഡന്റ് സതീഷ് ആർ.പൈ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. അംഗത്വ കാർഡ് വിതരണം സെക്രട്ടറി ധനീഷ് നീറിക്കോട് നിർവഹിച്ചു. ഭാരവാഹികളായി സതീഷ് ആർ.പൈ. (പ്രസിഡന്റ് ), പി.വി. റെജി (വർക്കിംഗ്‌ പ്രസിഡന്റ് ), സി.വി രജനി, അമ്പിളി ജേക്കബ്, സിന്ധു പി.കെ. (വൈസ് പ്രസിഡന്റുമാർ), കെ.എസ്. ശ്യാംജിത്ത് (ജനറൽ സെക്രട്ടറി), കെ.എസ്. സവിതമോൾ (ഡെപ്യൂട്ടി ജനറൽ സെക്രട്ടറി), നിത കെ.കെ., സൂര്യ എം.ബി., രശ്മി പി.എ. (ജോയിന്റ് സെക്രട്ടറിമാർ), ഷീജ സി. ഗോവിന്ദ് (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.