a

കൊച്ചി: സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതർക്കുള്ള ധനസഹായം 13 മാസം കുടിശികയായി. 10,458 രോഗികൾക്ക് 9.41 കോടിയാണ് നൽകാനുള്ളത്.

2023 നവംബർ മുതൽ ധനസഹായം മുടങ്ങിയതോടെ ഇവർ കൂടുതൽ ദുരിതത്തിലായി. സർക്കാർ പണം അനുവദിക്കുന്ന മുറയ്ക്ക് നൽകുമെന്നാണ് സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പറയുന്നത്.

2012ൽ ആരംഭിച്ച പദ്ധതിയിൽ തുടക്കത്തിൽ 420 രൂപ ധനസഹായവും 120 രൂപ യാത്രാബത്തയുമായിരുന്നു, പിന്നീടത് മാസം ആയിരം രൂപയായി ഉയർത്തി.

ധനസഹായത്തിന് മാസം ഒരു കോടിയിലേറെ രൂപ വേണ്ടി വരും. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ.

''പരിഗണന ലഭിക്കേണ്ട വിഭാഗമാണ് എന്ന് സർക്കാരിന് ബോദ്ധ്യമുണ്ട്. എത്രയും വേഗം കുടിശിക തീർക്കും

-കെ.എൻ. ബാലഗോപാൽ
ധനമന്ത്രി

ധനസഹായം തുടങ്ങിയത്: 2012ൽ

നിലവിൽ : 1000 രൂപ


കുടിശിക: 2023 നവംബർ മുതൽ


ധനസഹായം ലഭിക്കുന്നവർ: 10, 458


പ്രതിമാസം വേണ്ട തുക: 1,04,58,000 രൂപ