കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒമ്പതാം സ്ഥാപകദിനാഘോഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വൈറ്റില അനുഗ്രഹ ഹോട്ടലിൽ നടക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകുമാർ തട്ടാരത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറിയും കേന്ദ്ര റബർ ബോർഡ് വൈസ് ചെയർമാനുമായ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ 14 മണ്ഡലങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കും. സംസ്ഥാന സെക്രട്ടറി എ.ബി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെകട്ടറി ഷൈൻ കെ. കൃഷ്ണൻ ജന്മദിനസന്ദേശം നൽകും. ജില്ലാ വാഹനപ്രചാരണ ജാഥയിൽ മുഴുവൻ സമയ അംഗങ്ങളായിരുന്നവരെ ആദരിക്കും.