kcbc

കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെ.സി.ബി.സി) കേരള കാത്തലിക് കൗൺസിലിന്റെയും (കെ.സി.സി) സംയുക്തയോഗം പാലാരിവട്ടം പി.ഒ.സിയിൽ കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്‌തു.
കെ.സി.ബി.സി വൈസ് പ്രസിഡന്റ് ബിഷപ്പ്പ് പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെ.സി.സി സെക്രട്ടറി ജെസി ജെയിംസ്, ട്രഷറർ ജോഷി വടക്കൻ എന്നിവർ പ്രസംഗിച്ചു.
കെ.സി.ബി.സിയുടെ ശീതകാലസമ്മേളനം പാലാരിവട്ടം പി.ഒ.സിയിൽ ആരംഭിച്ചു. കേരളത്തിലെ കത്തോലിക്കാ മെത്രാന്മാർ പങ്കെടുക്കുന്ന സമ്മേളനം ആറിനു സമാപിക്കും.