
അങ്കമാലി: ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഡി നോവോ 2024 സോഷ്യൽ വർക്ക് കോൺഫറൻസ് മുൻ വിദേശ നയതന്ത്ര ഉദ്യോഗസ്ഥൻ കെ. പി. ഫാബിയൻ ഉദ്ഘാടനം ചെയ്തു. ഡിസ്റ്റ് പ്രിൻസിപ്പൽ ഡോ. ജോണി ചാക്കോ മംഗലത്ത് അദ്ധ്യക്ഷനായി. ഇമോഷണൽ വെൽ ബിയിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് പ്രൊഫ. ബസീർ ജീയവോഡി , ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി പ്രൊഫസർ എബ്രഹാം ഫ്രാൻസിസ് , കുമാരഗുരു കോളേജ് പ്രിൻസിപ്പൽ ഡോ. വിജില എഡ്വിൻ, ഡിസ്റ്റ് അദ്ധ്യാപകരായ ഷെറിൻ പോൾ, ഫാ ജോൺ കൊല്ലംകോട്ടിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.