പള്ളുരുത്തി: ഏറനാട് വനദുർഗാ ഭഗവതി ക്ഷേത്രത്തിലെ കാർത്തികവിളക്ക് മഹോത്സവം 9ന് തുടങ്ങും. ക്ഷേത്രംതന്ത്രി പുലിയന്നൂർ ശ്രീജിത്ത് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 9ന് രാവിലെ 8ന് ദേവീമാഹാത്മ്യവും സൗന്ദര്യലഹരിയും പാരായണം 11ന് പ്രസാദഊട്ട്. വൈകിട്ട് 7ന് ഭക്തിഗാനസുധ, 10ന് രാവിലെ 10ന് അഭീഷ്ടസിദ്ധിപൂജ, 7ന് തിരുവാതിരകളി. 11ന് രാവിലെ 8മുതൽ സൗന്ദര്യലഹരി, നാരായണീയം പാരായണം. 7ന് എ. ഗോപാലകൃഷ്ണന്റെ പ്രഭാഷണം. 12ന് രാവിലെ 8 മുതൽ ഭഗവദ്ഗീത പാരായണം. 6 മുതൽ നിറമാലവിളക്ക്, ഭജന. 13ന് തൃക്കാർത്തിക. രാവിലെ 8 മുതൽ ലളിതാ സഹസ്രനാമാർച്ചന. 9മുതൽ സർവൈശ്വര്യപൂജ. 11 ന് പൂമൂടൽ പ്രത്യേകപൂജ, 5ന് പഞ്ചവാദ്യം. 5.30 മുതൽ നിറമാല, കാർത്തികദീപം തുടർന്ന് ഭക്തിഗാനമഞ്ജരി. 7മുതൽ താലംവരവ്.