തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ പ്രധാന ദിനമായ വലിയവിളക്ക് ഇന്ന് ആഘോഷിക്കും. ചുറ്റുവിളക്കുകളിൽ കൂടാതെ തട്ടുവിളക്കുകളിലും ദീപസ്തംഭത്തിലുമൊക്കെയായി ദീപക്കാഴ്ചയൊരുക്കും. രാവിലെ 8മുതൽ 12വരെ 15 ഗജവീരൻമാരോടൊപ്പം കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ ഭഗവാന്റെ ശീവേലി നടത്തും. പ്രദക്ഷിണത്തിന് സ്പെഷ്യൽ നാദസ്വരവുമുണ്ടാകും. വൈകിട്ട് 7 മുതൽ ഭഗവാന്റെ എഴുന്നള്ളിപ്പിന് മുന്നിൽ ഭക്തർക്ക് സ്വർണക്കുടത്തിൽ കാണിക്കയർപ്പിക്കാം.