
അങ്കമാലി: താമരച്ചാൽ സെയ്ന്റ് മേരീസ് സ്‌കൂളിൽ നടന്ന മെട്രോ സഹോദയ ഓൾകേരള ഇന്റർ സ്‌കൂൾ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ അങ്കമാലി വിശ്വജ്യോതിസ്‌കൂൾ ടീം ജേതാക്കളായി. 30 സ്വർണവും 19 വെള്ളിയും എട്ട് വെങ്കല മെഡലുകളും നേടി 238 പോയിന്റോടെയാണ് വിജയം. 37 വിദ്യാർത്ഥികളാണ് സ്കൂളിൽ നിന്ന് പങ്കെടുത്തത്. റസൽ ജോൺ ജൂഡ്, ജോഷ്വ കെ. സതീഷ്, അലീന ജെറാൾഡ്, ഇന്ദ്രാണി എം. മേനോൻ, പൂർണിമ ദേവ്, റിച്ചാർഡ് ജോൺ ജിജോ, ഡേവിഡ് ജോൺ ജിജോ, ജോനാർത് സോബിൻ, ആൻ ഗ്രേയ്‌സ് ഗോമസ് എന്നിവർ വിവിധ കാറ്റഗറികളിൽ വ്യക്തിഗത ചാമ്പ്യൻമാരായി.