കൂത്താട്ടുകുളം: സി.പി.എം കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന് തുടക്കമായി. എ.എം ചാക്കോ നഗറിൽ (ബ്രിയോ കൺവെൻഷൻ സെന്റർ) പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. കെ.പി. സലിം അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം,ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.സി. സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്, ടി.സി. ഷിബു, ഏരിയ സെക്രട്ടറി പി.ബി. രതീഷ്, സി.എൻ. പ്രഭകുമാർ,ബീന ബാബുരാജ്, ജോഷി സ്കറിയ തുടങ്ങിയവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം പി.എസ്. മോഹനൻ പതാക ഉയർത്തി.