വൈപ്പിൻ: വൈപ്പിൻ ഫോക്‌ലോർ ഫെസ്റ്റിന്റെ പരിസ്ഥിതി സെമിനാറുകൾ 9 മുതൽ 13വരെ നടക്കും. ഓച്ചന്തുരുത്ത് ബാങ്ക് ഹാളിൽ 9ന് രാവിലെ 9മണിക്ക് ജസ്റ്റിസ് കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്യും. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, പ്ലാൻ അറ്റ് എർത്ത് ഡയറക്ടർ അഗസ്റ്റിൻ ഫെർണാണ്ടസ് എന്നിവർ പങ്കെടുക്കും. രാവിലെ 10നുള്ള സെമിനാറിൽ ഡോ. മുഹമ്മദ് ഹാത്ത, ഡോ. എം.ജി മനോജ്, ഡോ. ഹരീഷ് രാമനാഥൻ എന്നിവർ പങ്കെടുക്കും. ഉച്ചക്ക് 2ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ഡോ. വി. മധുസൂദനകുറുപ്പ്, ശിവജി, ഡോ. എം. ഹരികൃഷ്ണൻ എന്നിവർ സംസാരിക്കും.
10ന് രാവിലെ 10ന് നടക്കുന്ന സെമിനാറിൽ ഡോ. പുഷ്പൻ, ചാൾസ് ജോർജ്, ദീപു നരേന്ദ്രൻ, ഡോ. എം. സുനിൽ എന്നിവർ സംസാരിക്കും. ഉച്ചക്ക് 2ന് ഡോ. സുജിത് വി. ഗോപാലൻ, ഡോ. പ്രജീഷ്, പ്രൊഫ. ജോഷി എന്നിവർ പ്രസംഗിക്കും.
11നും 12നും സെമിനാറുകൾ കർത്തേടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ്. 11ന് രാവിലെ പൊക്കാളി കർഷക പ്രതിനിധികളായ ചന്ദു, ജോസഫ്, ശ്രീലത എന്നിവർ സംസാരിക്കും. ഉച്ചക്ക് 2ന് കണ്ടൽക്കാടുകളുടെ പ്രാധാന്യം സംബന്ധിച്ച സെമിനാർ.
12 ന് രാവിലെ 10 ന് പ്രഭാഷകർ: ഡോ. സുമിത്ര, രാജേഷ് കുമാർ (ഇരുവരും ടെക്‌നോവാലി). ഉച്ചക്ക് 2ന് പ്രഭാഷകർ: ഡോ. എം. ഹരികൃഷ്ണൻ, അഭിജിത്ത് (മത്സ്യഫെഡ്).
13ന് എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തിൽ സിംപോസിയം. പ്രഭാഷകൻ: പ്രൊ. പി.കെ രവീന്ദ്രൻ, സുധ നമ്പൂതിരി, സിയാൽ എം.ഡി എസ്. സുഹാസ്, ഡോ. ഹരീഷ് രാമനാഥൻ. ഉച്ചക്ക് 2ന് പ്രഭാഷകർ: കെ.വി. തോമസ്, ഡോ. ജോൺ, ഡോ. ശില്പാ ജോസ്.