ചോറ്റാനിക്കര: എറണാകുളം ജില്ലാ സഹകരണ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരണയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പ്രാഥമിക വായ്പാസംഘങ്ങൾ, ഹൗസിംഗ് സഹകരണ സംഘങ്ങൾ, മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘങ്ങൾ, ക്ഷീര സഹകരണ സംഘങ്ങൾ, കാർഷിക സഹകരണ സംഘങ്ങൾ എന്നിവയുടെ പ്രസിഡന്റുമാർ, സഹകരണമേഖലയിലെ വിവിധ സർവീസ് സംഘടനാ ഭാരവാഹികൾ എന്നിവരുടെ പൊതുയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി.
സഹകരണ മേഖലയിലെ വിവിധ വിഷയങ്ങളിൽ ഫലപ്രദമായ ഏകോപനം, മേൽനോട്ടം, മാർഗനിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചെയർമാനും കീച്ചേരി സഹകരണബാങ്ക് പ്രസിഡന്റ് ആർ. ഹരി കൺവീനറുമായി എറണാകുളം ജില്ലാ സഹകരണ കോ-ഓർഡിനേഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കെ.പി.സി.സി സെക്രറി കെ.എം. സലിം, ഡി.സി.സി ഭാരവാഹികളായ കെ.പി. ബേബി, ഒ. ദേവസി, ടിറ്റോ ആന്റണി, ഇ.കെ. സേതു, ആർ.കെ. സുരേഷ്ബാബു, വേണു മുളന്തുരുത്തി, സഹകരണബാങ്ക് പ്രസിഡന്റുമാരായ ഫ്രാൻസിസ് വലിയപറമ്പിൽ, മധു പുറക്കാട്, മുജീബ്, രാധാകൃഷ്ണൻ, ജോസ് മാളിയേക്കൽ, ബെന്നി കെ. പൗലോസ്, വിവിധ സർവീസ് സംഘടനാ ഭാരവാഹികളായ സാബു വാഴയിൽ, ടി.വി. ജോമോൻ, ബിനു കാവുങ്കൽ, നിതിൻ എന്നിവർ പ്രസംഗിച്ചു.