 
മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 108 പോയിന്റ് നേടി യുവധാര ആർട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബ് ഓവറോൾ ജേതാക്കളായി. 66 പോയിന്റ് നേടി യുവ ആർട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബ് കായനാട് രണ്ടാം സ്ഥാനവും 62 പോയിന്റോടെ മിലാൻ ആർട്‌സ് ആൻഡ് സ്‌പോട്‌സ് ക്ലബ് മൂന്നാം സ്ഥാനവും നേടി. പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അജി സാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ബിജു കുര്യാക്കോസ് പി.പി ജോളി, വാർഡ് മെമ്പർ ഷൈനി മുരളി, സാബു ജോൺ, എം.എൻ. മുരളി, ലിജോ ജോസഫ്, വിജയ് കെ. ബേബി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.