ആലങ്ങാട്: ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദർശന തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളും ഇന്ന് മുതൽ 8 വരെ നടക്കും. 5നു വൈകിട്ട് 5.30നു പൂവൻകുല സമർപ്പണം, 6ന് കുർബാന, തുടർന്ന് കൊടിയേറ്റം, രാത്രി 8നു നാടകം. 6ന് രാവിലെ 6.30നു പ്രദക്ഷിണം, വൈകിട്ട് 5.30ന് കുർബാന, തുടർന്നു നടക്കുന്ന അനുമോദന സമ്മേളനം ഫാ. ഡോ. വർഗീസ് കളപ്പറമ്പത്ത് ഉദ്ഘാടനം ചെയ്യും, 7.30ന് കലാസന്ധ്യ, ലഘുനാടകം.
വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാൾ ദിവസമായ 7ന് രാവിലെ 6.30ന് കുർബാന, അമ്പു പ്രദക്ഷിണം,
വൈകിട്ട് 5ന് തിരി വെഞ്ചരിപ്പും തിരുമുടി എടുക്കലും എഴുന്നള്ളിപ്പും. തുടർന്ന് പ്രദക്ഷിണം, വെടിക്കെട്ട്, ശിങ്കാരിമേളം, ബാൻഡ് മേളം എന്നിവ നടക്കും. 8ന് രാവിലെ 5.30ന് കുർബാന, വൈകിട്ട് 4ന് തിരുനാൾ കുർബാന, തുടർന്നു പ്രദക്ഷിണം, രാത്രി 7ന് ഗാനമേള, തിരുമുടി, രൂപം എടുത്തു വയ്ക്കൽ, കൊടിയിറക്കം.