ആലങ്ങാട്: കൊടുവഴങ്ങ പള്ളത്തുപറമ്പിൽ വിഷ്ണു തത്തപ്പള്ളി ശ്രീദുർഗാക്ഷേത്രത്തിൽ താത്കാലിക ശാന്തിക്കാരനായി ജോലി ചെയ്യുമ്പോൾ ജാതീയ അധിക്ഷേപം നേരിട്ട സംഭവത്തിൽ ആലങ്ങാട് പഞ്ചായത്ത് ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി. കു റ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് പി.എം. മനാഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.