കൊച്ചി: നേര്യമംഗലം ഫാം ഫെസ്റ്റ് നാളെ വൈകിട്ട് നാലിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷനാകും. അഡ്വ. ഡീ൯ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯, വൈസ് പ്രസിഡന്റ് അഡ്വ.എൽസി ജോ൪ജ് തുടങ്ങിയവ൪ പങ്കെടുക്കും. ഡിസംബ൪ 9ന് ഫെസ്റ്റിന് സമാപനമാകും. കാ൪ഷിക പ്രദ൪ശനവും വിപണനവും, സെമിനാറുകൾ, കുട്ടികൾക്കുള്ള കാർഷിക ക്വിസ്, കലാപരിപാടികൾ, ഫാം വാക്ക്, കുതിര സവാരി, വടംവലി എന്നിവ ഫാം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
കാർഷിക യന്ത്രോപകരണങ്ങളുടെ നാലുദിന സർവീസ് ആന്റ് റിപ്പയറിംഗ് ക്യാമ്പുകളും ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും. റിപ്പയറിംഗും 1,000 രൂപവരെയുള്ള സ്പെയർ പാർട്സുകളും സൗജന്യമാണ്. വിവരങ്ങൾക്ക്: 8943198880, 9496246073.