ചോറ്റാനിക്കര: അമ്പാടിമല ഗുരുപാദപുരം ഗുരുദേവ സ്വയംവര പാർവതി ദേവീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 5,6,7,8 തീയതികളിൽ ആഘോഷിക്കും. ക്ഷേത്രംതന്ത്രി സുരേഷ് നാരായണൻ, മേൽശാന്തി ദിലീപ് ചിങ്ങവനം എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് വൈകീട്ട് 5.30ന് ദേവീ ദേവന്മാർക്കുള്ള ഉടയാട എഴുന്നള്ളിപ്പ് തുടർന്ന് ഗീതിക സ്കൂൾ ഒഫ് ആർട്സിന്റെ തിരുവാതിരകളിയും ഫ്യൂഷൻ കൈകൊട്ടിക്കളിയും. വെള്ളിയാഴ്ച രാവിലെ ക്ഷേത്രച്ചടങ്ങുകൾ, പ്രസാദഊട്ട്, പൂമൂടൽ, വൈകിട്ട് കുടുംബയൂണിറ്റുകളുടെ കലാപരിപാടികൾ, മെന്റലിസംഷോ, ശനിയാഴ്ച രാവിലെ ക്ഷേത്രചടങ്ങുകൾ, വൈകിട്ട് സ്വയംവരപാർവതിദേവിക്ക് പൂമൂടൽ തുടർന്ന് ഗീതിക സ്കൂളിന്റെ ഭജന, നൃത്തനൃത്യങ്ങൾ, ഞായർ രാവിലെ മംഗല പാർവതീദർശനം 9:30ന് ഗുരുപാദപുരത്തമ്മക്ക് പൊങ്കാല, വൈകിട്ട് ശ്രീഭദ്രയ്ക്ക് പൂമൂടൽ, തുടർന്ന് ഭജൻസ്, രാത്രി വലിയഗുരുതി.