മൂവാറ്റുപുഴ: സാപിയൻസ് കൾച്ചറൽ ഫോറം മൂവാറ്റുപുഴയുടെ ആഭിമുഖ്യത്തിൽ ഭരണഘടന മൂല്യങ്ങളും ഇന്ത്യൻ അനുഭവങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 7ന് വൈകിട്ട് 4ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ നടക്കുന്ന സെമിനാർ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ ഉദ്ഘാടനം ചെയ്യും. ഡോ. ശില്പ അസീസ് വിഷയാവതരണം നടത്തും. ഡോ. എം.പി. മത്തായി, സണ്ണി എം. കപിക്കാട് എന്നിവർ പ്രഭാഷണം നടത്തുമെന്ന് ഫോറം പ്രസിഡന്റ് അബ്ദുൾ റസാക്ക്, സെക്രട്ടറി എ.പി. കുഞ്ഞ് എന്നിവർ അറിയിച്ചു.