മരട്: എസ്.എൻ.ഡി.പി യോഗം 2769 നമ്പർ ശാഖായുടെ കീഴിലെ കുമാരനാശാൻ കുടുബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സർവമത സമ്മേളന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം നടത്തി. ടി.എസ്. ലെനിൻ അദ്ധ്യക്ഷനായി. 'പലമതസാരവുമേകം " എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കി സർവമത സമ്മേളനത്തിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തിൽ ഇ.പി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ഉഷ സഹദേവൻ, ശാഖാ പ്രസിഡന്റ് ജയപ്രകാശ് നാരായണൻ, സെക്രട്ടറി സുബിൻ സാഗർ,​ ജയന്തി ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.