ആലുവ: എടത്തല കെ.എൻ.എം എം.ഇ.എസ് യു.പി സ്കൂളിൽ 'ജൈവപരിപാലനവും ചെറുധാന്യങ്ങളുടെ പ്രസക്തിയും ഇലക്കറികളുടെ പ്രാധാന്യവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സൈന മിറാസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര കാർഷിക അവാർഡ് ജേതാവ് കെ.ബി.ആർ. കണ്ണൻ ക്ലാസെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ എൻ.എച്ച്. ജബ്ബാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആബിദ ഷെരീഫ്, ഷെഫീഖ്, സുമയ്യ എന്നിവർ സംസാരിച്ചു.
100 ഓളം ഇലക്കറികൾ പരിചയപ്പെടുത്തുത്തി. 100 ഓളം വീടുകളിൽ ഇലക്കറിത്തോട്ടം ഒരുക്കാൻ തൈകൾ വിതരണം ചെയ്തു.