allapra-school
അല്ലപ്ര സ്കൂൾ കെട്ടിടത്തിന്റെ അവസാന ഘട്ട നിർമ്മാണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റും ടി.എം. അൻവർ അലിയും വിശകലനം ചെയ്യുന്നു

പെരുമ്പാവൂർ: അല്ലപ്ര സ്കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനത്തിന് സജ്ജമായതായി എൽദോസ് കുന്നപ്പള്ളി എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഇപ്പോൾ പണി പൂർത്തിയായിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ ഒരു നിലകൂടി പണിയുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണം വൈകാതെ തുടങ്ങുമെന്നും എം.എൽ.എ പറഞ്ഞു. ഇതോടെ രണ്ട് നിലകളിലായി എല്ലാ സൗകര്യങ്ങളോടും കൂടി കെട്ടിടമാകും അല്ലപ്ര സ്കൂളിന് ലഭിക്കുക.