തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ നിയോജകമണ്ഡലം വാർഷിക സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. 12-ാം പെൻഷൻ ശമ്പള പരിഷ്കരണ കമ്മീഷൻ ഇതുവരെ നിയമിക്കാത്തതിലും ക്ഷേമപെൻഷനുകൾ അനധികൃതമായി തട്ടിയെടുത്തവരെ സംരക്ഷിക്കുന്ന സർക്കാർ നയത്തിനെതിരെയും സമ്മേളനം പ്രതിഷേധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സിബി സേവ്യർ അദ്ധ്യക്ഷയായി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി സന്ദേശം നൽകി. സംസ്ഥാന സെക്രട്ടറി ജോർജ് പി. എബ്രഹാം, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി, ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ, സി. വിനോദ്, സെക്രട്ടറി അജിത്പ്രസാദ് തമ്പി എന്നിവർ സംസാരിച്ചു.