 
പെരുമ്പാവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വ്യാപാരികൾക്ക് മുൻതൂക്കം ഉള്ള എല്ലാ വാർഡുകളിലും വ്യാപാരിഏകോപന സമിതി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് പറഞ്ഞു. വ്യാപാരി - വ്യവസായി ഏകോപനസമിതി പെരുമ്പാവൂർ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ജില്ലാ ട്രഷറർ അജ്മൽ ചക്കുങ്കൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്കിയത്ത്, സുകുമാരൻ, കെ.ജി. മോഹനൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജോസ് കുര്യാക്കോസ് (പ്രസിഡന്റ്), വി.പി. നൗഷാദ് (ജനറൽ സെക്രട്ടറി), ബേസിൽ ജേക്കബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.