congress
മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച വാർഡ് പ്രസിഡന്റുമാരുടെ പൊളിറ്റിക്കൽ ക്യാമ്പ് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: താഴെ തട്ടിലുള്ള സാധാരണക്കാരുമായി ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ പൊതു പ്രവർത്തകരെ ജനങ്ങൾ അംഗീകരിക്കുകയുള്ളുവെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ്‌ ചെന്നിത്തല. മൂവാറ്റുപുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച വാർഡ് പ്രസിഡന്റുമാരുടെ പൊളിറ്റിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരന്തരമായി ജനങ്ങളുമായി ബന്ധം ഉണ്ടാക്കണം. വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശക്തമായ ജനപിന്തുണയോടെ തിരിച്ചു വരുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ അദ്ധ്യക്ഷനായി. മാത്യു കുഴൽനാടൻ എം.എൽ.എ, ജോസഫ് വാഴക്കൻ, ബി.എ. അബ്ദുൾ മുത്തലിബ്, എസ്. അശോകൻ, ആശ സനിൽ, വർഗീസ് മാത്യു, കെ.എം. പരീത്, പി.പി. എൽദോസ്, മുഹമ്മദ്‌ പനക്കൻ, കെ.പി. ബാബു, ഉല്ലാസ് തോമസ്, പി.എം. ഏലിയാസ്, ജോൺ തെരുവത്ത് എന്നിവർ സംസാരിച്ചു.