കോലഞ്ചേരി: റോഡരികിൽ പാർക്ക് ചെയ്ത എൻഫീൽഡ് ബുള്ളറ്റിന് തീപിടിച്ചു. തട്ടാംമുഗൾ മൂവാറ്റുപുഴ റോഡിൽ സേബാസ് കമ്പനിയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം. തട്ടാംമുഗൾ കുരുമോളത്ത് ബാബു എന്നയാളുടേതാണ് വാഹനം. പട്ടിമറ്റം ഫയർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ എത്തിയ സംഘം തീ അണച്ചു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.