rajagopalan-acchan
രാജഗോപാലൻ അച്ചൻ

വേണുഗോപാലൻ അച്ചൻ മാനേജർ

പറവൂർ: ചേന്ദമംഗലം പാലിയം കോവിലകത്തെ മുതിർന്ന അംഗമായ രാജഗോപാലൻ അച്ചൻ (87) പാലയത്ത് വലിയച്ചനായി ചുമതലയേറ്റു. പാലിയം ഗ്രൂപ്പ് ദേവസ്വം ട്രസ്റ്റ്, പാലിയം ഈശ്വരസേവാ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയും രാജഗോപാലൻ അച്ചനായിരിക്കും. രണ്ട് ട്രസ്റ്റുകളുടെയും മാനേജരായി വേണുഗോപാലൻ അച്ചനും (72) ചുമതലയേറ്റു.

പാലയത്ത് വലിയച്ചനായിരുന്ന രാജേന്ദ്രൻ കുട്ടനച്ചൻ നിര്യാതനായിതിനെ തുടർന്നാണ് പുതിയ പാലയത്ത് വലിയച്ചനെ തിരഞ്ഞെടുത്തത്. മുംബയിലും സൗത്ത് ആഫ്രിക്കയിലുമായി ഔദ്യോഗിക ജീവിതം നയിച്ച രാജഗോപാലൻ അച്ചൻ ഇപ്പോൾ കലൂരിലാണ് താമസം. ഫരീദാബാദ് അമൃത ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഫിനാൻസ് വിഭാഗം റിട്ട. ജനറൽ മാനേജരാണ് വേണുഗോപാലൻ അച്ചൻ.