 
മൂവാറ്റുപുഴ: നിർമല കോളേജിൽ 2024- 25 വർഷത്തെ കോളേജ് യൂണിയൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളജ് യൂണിയൻ ചെയർപേഴ്‌സൺ അമർനാദ് അനീഷ് അദ്ധ്യക്ഷനായി. നടൻ അദ്രി ജോ ചടങ്ങിൽ മുഖ്യാതിഥിയായി. മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഇമ്മാനുവൽ എ.ജെ, യൂണിയൻ സ്റ്റാഫ് അഡ്‌വൈസർ ഡോ. വിനോദ് കെ.വി, യൂണിയൻ ജനറൽ സെക്രട്ടറി കാർത്തിക് ടി.എം എന്നിവർ സംസാരിച്ചു. മുൻ എം .എൽ. എ ജോസഫ് വാഴയ്ക്കൻ ഈ വർഷത്തെ കോളേജ് യൂണിയന്റെ പേരായ ഉത്ഭവ 2024-25ഉം ലോഗോയും പ്രകാശനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.