കോലഞ്ചേരി: കടയിരുപ്പിന് സമീപം പടപ്പറമ്പ് കവലയിൽ നിയന്ത്റണംവിട്ട കാർ ഇലക്ട്രിക് പോസ്​റ്റിലിടിച്ച് സ്വകാര്യ കോളേജ് വിദ്യാർത്ഥികൾക്ക് പരിക്കേ​റ്റു. പള്ളിക്കര പെരിങ്ങാല മുല്ലക്കൽ അക്ഷയ് (21), മുണ്ടക്കയം മടുക്ക തെക്കിലകാട്ടിൽ ദേവി ചന്ദന (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 3.20 ഓടെയാണ് അപക‌ടം. പുളിഞ്ചുവട് ഭാഗത്ത് നിന്ന് വന്ന കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചശേഷം തൊട്ടടുത്ത കാനയുടെ ഭിത്തിയിൽ ഇടിച്ച് നിന്നു.