മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മഹീന്ദ്ര നിസാന്റെ ബാറ്ററിയും ഡീസലും മോഷണം പോയി. വാളകം മേക്കടമ്പ് തേക്കുംകാട്ടിൽ റൈമിയുടെ വാഹനത്തിൽ നിന്നാണ് കഴിഞ്ഞദി​വസം രാത്രി ബാറ്ററി അഴിച്ചുകൊണ്ടുപോയത്. സമീപത്തുള്ള മറ്റൊരു പുരയിടത്തിൽനിന്ന് സ്വകാര്യ കമ്പനിയുടെ ടവർ സ്ഥാപിക്കുന്നതിനായി സൂക്ഷിച്ചിരുന്ന സാധന സാമഗ്രി​കളും കവർന്നിട്ടുണ്ട്. മൂവാറ്റു പുഴ പൊലീസ് കേസെടുത്തു.