തൃപ്പൂണിത്തുറ: സെന്റ് മേരീസ് ഫൊറോനപള്ളിയിൽ ചുമതലയെടുക്കാൻ വന്ന അഡ്മിനിസ്ട്രേറ്ററെ തടഞ്ഞ കേസിൽ പള്ളി വികാരിയുൾപ്പെടെ 59 പേർക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു. അതിരൂപത അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന്റെ നിർദ്ദേശപ്രകാരം ഫൊറോനപള്ളിയിൽ ചാർജെടുക്കാനെത്തിയ ഫാ. കുര്യൻ ഭരണികുളങ്ങരയെ പള്ളിവളപ്പിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഗേറ്റുകൾ അടച്ച് തടഞ്ഞ കേസിൽ അദ്ദേഹത്തി​ന്റെ പരാതിയിലാണ് കേസെടുത്തത്. വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, വൈസ് ചെയർമാൻ മാത്യൂസ് പോൾ തുടങ്ങി 34 പേർക്കെതിരെയും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് കേസ്.