citu-

കാക്കനാട്: ഓൾ ഇന്ത്യ ഗിഗ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് മാർച്ചും ധർണയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അമൽ സോഹൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് പത്മൻ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിധീഷ് ബോസ്, ജിജോ.എം.ജി, നൗഷാദ് കെ.എം. തുടങ്ങിയവർ സംസാരിച്ചു. ഓൺലൈൻ മേഖലയിൽ പണിയെടുക്കുന്നവരെ തൊഴിലാളികളായി അംഗീകരിക്കുക, തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിക്കുക, നിയമനിർമ്മാണം കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.