
കാക്കനാട്: ഗവ. ഐ.ടി.ഐ ജീവനക്കാരുടെ ജോലി സമയം വർദ്ധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം ടി.എസ്. ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ട്രെയിനികളുടെ ഉപരിപഠനത്തിനും ഐ.ടി.ഐ കളിലേക്ക് കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനുമായി ഡയറക്ടർ ജനറൽ ഒഫ് ട്രെയിനിംഗ് അഖിലേന്ത്യ തലത്തിൽ കൊണ്ടുവന്ന പരിഷ്കാരം കേരളത്തിലെ ജീവനക്കാരെ ദ്രോഹിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.പി.പ്രസീദ് അദ്ധ്യക്ഷനായി. തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. രാജേഷ് രാജ് .ആർ , കെ.സി.അനൂപ്, മനോജ് തയ്യാട്ട്, എം.ബി.നടരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.