
അങ്കമാലി :ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി ഡി നോവോ 2024 സോഷ്യൽ വർക്ക് കോൺഫറൻസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ആർട്ട് എക്സിബിഷൻ 'എംബ്രേസിംഗ് സോളിറ്റ്യൂഡ് ' കേരള ലളിത കലാ അക്കാഡമി എക്സിക്യുട്ടീവ് അംഗം ആർട്ടിസ്റ്റ് ലേഖ നാരായണൻ ഉദ്ഘാടനം ചെയ്തു. സുരേഷ് കെ. നായർ, ഡോ. സ്മൃതി മുരളി കൃഷ്ണ, ഫാ. ജോൺ പാലപ്പറമ്പിൽ , നതാലി കലഹാൻ തുടങ്ങിയ പങ്കെടുത്തു. ആർട്ട് തെറാപ്പിയിൽ താത്പര്യമുള്ള സന്ദർശകർക്കും വിദ്യാർത്ഥികൾക്കും കലാകാരന്മാരുമായി സംവദിക്കുന്നതിനും ആർട്ട് തെറാപ്പിയുടെ വിവിധ ശില്പശാലകളിൽ പങ്കെടുക്കാനും സൗകര്യമുണ്ട്.