കോതമംഗലം: വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശികളായ നാസിനുൾ ഇസ്ലാം, സദാം ഷെയ്ഖ്, രാജ ഷെയ്ഖ് എന്നിവരാണ് 250 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും സംഘവും നടത്തിയ പരിശോധനയിൽ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വില്പന നടത്തി വന്നിരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസവും കോതമംഗലത്തു നിന്ന് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.ബി. ലിബു, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. റസാക്ക്, സോബിൻ ജോസ്, ബിലാൽ പി. സുൽഫി , ജോയൽ ജോർജ്, കെ.എ. റെൻസി എന്നിവരുമുണ്ടായിരുന്നു.