oiv

കൊച്ചി: 55-ാമത് ഇന്ത്യൻ വാല്യൂവേഴ്‌സ് കോൺഗ്രസ് അഞ്ച് മുതൽ ഏഴ് വരെ കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കും. അഞ്ചിന് വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സി.ജി.എസ്.ടി ചീഫ് കമ്മിഷണർ മനോജ്.കെ. അറോറ എന്നിവർ മുഖ്യാതിഥികളാകും.

ആറ്,ഏഴ് തീയതികളിൽ 40ലേറെ വിദഗ്ദ്ധർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 600 പ്രതിനിധികൾ പങ്കെടുക്കും.

ഐ.ഒ.വിയുടെ ദേശീയ പ്രസിഡന്റ് പി.കെ. ത്യാഗരാജൻ, ജനറൽ സെക്രട്ടറി വിനയ്.കെ. ഗോയൽ, ജനറൽ കൺവീനർ പി. മധു, വരദരാജൻ നായർ, സെബാസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.