ആലങ്ങാട്: വത്തിക്കാൻ സ്ഥാനപതി ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡ് ജിറെല്ലിക്കു വരാപ്പുഴ അതിരൂപതാ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിനും ഇന്ന് രാവിലെ 10ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ചാവറ തീർത്ഥാടന കേന്ദ്രത്തിൽ സ്വീകരണം നൽകും. വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിങ്കൽ പുഷ്പാർച്ചനയും ചാവറയച്ചൻ മരണമടഞ്ഞ മുറിക്ക് സമീപമായി നിർമ്മിക്കുന്ന ഊട്ടുഭവന്റെ ശിലാസ്ഥാപനവും ആർച്ച് ബിഷപ്പ് ലിയോപോൾഡ് ജിറെല്ലി നിർവഹിക്കും. വിശുദ്ധ ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപന സ്മാരകമായിട്ടാണ് ഊട്ടുപുര നിർമ്മിക്കുന്നത്.