flag

കൊച്ചി: കേന്ദ്ര മന്ത്രി ജിതെൻ റാം മാഞ്ചി നേതൃത്വം നൽകുന്ന ഹിന്ദുസ്ഥാനി ആവാം മോർച്ച പാർട്ടിയുടെ ദക്ഷിണ മേഖലാ സമ്മേളനം ജനുവരി 11,12 തീയതികളിൽ എറണാകുളം ബി.ടി.എച്ചിൽ നടക്കും. 11ന് പാർട്ടി ദേശീയ പ്രസിഡന്റും ബീഹാർ ദുരന്ത നിവാരണ മന്ത്രിയുമായ ഡോ. സന്തോഷ് സുമൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സിബി ജോർജ് അദ്ധ്യക്ഷനാകും. 12ന് നടക്കുന്ന ദേശീയ സമ്മേളനം ജിതെൻ റാം മാഞ്ചി ഉദ്ഘാടനം ചെയ്യും. സിബി ജോർജ്, അനീസ് ഇരിവേരി, ശിവശങ്കർ, സുരേഷ് കെ., സാബു തോമസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.