കൊച്ചി: സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന ആലപ്പുഴയിലെ ബിപിൻ സി. ബാബു ഗാ‌ർഹിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഭാര്യയാണ് ഗാ‌ർഹിക പീഡനക്കേസ് നൽകിയത്. ഹർജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ 18 ന് വീണ്ടും പരിഗണിക്കും.