കുമ്പളം: തൃപ്പൂണിത്തുറ മണ്ഡലത്തിലെ നെട്ടൂർ നോർത്തിൽ ഭാരത് ധർമ്മജനസേന ജന്മദിനം ആഘോഷിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടാരത്ത്, ബി.ജെ.പി ഏരിയാ പ്രസിഡന്റ് മധുസൂദനൻ, ഹിന്ദു ഐക്യവേദി താലൂക്ക് യൂണിയൻ സെക്രട്ടറി അശോകൻ മരട് എന്നിവർ പതാക ഉയർത്തി. ബി.ഡി.എം.എസ് സംസ്ഥാന സെക്രട്ടറി ബിന്ദു ഷാജി മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ദിലീപ് നെട്ടൂർ, ഉമേഷ് ഉല്ലാസ് വിഷ്ണു , അനീഷ്, തോട്ടുങ്കൽ മധു അനുദാസൻ സുധീർ വെട്ടുകടവിൽ, ഷെറോൺ സുരേഷ് കുമ്പളം അനിതുരുത്തിൽ, പ്രസാദ് ഉദയംപേരൂർ എന്നിവർ സംസാരിച്ചു.