coconut

കൊച്ചി: നാളികേരത്തിന്റെ വിളവെടുപ്പിനും പരിചരണത്തിനുമായി നാളികേര വികസന ബോർഡ് ആരംഭിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ഹലോ നാരിയൽ കോൾ സെന്ററിൽ വിളിച്ച് കേര കർഷകർക്ക് തെങ്ങിന്റെ ചങ്ങാതിമാരെ ലഭ്യമാക്കാം. വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളിക്കൽ, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാകുന്നത്. ഇതുവരെ 985 ചങ്ങാതിമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവരങ്ങൾക്ക്: 9447175999. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ വിളിക്കാം. കോൾ സെന്ററിൽ സേവനം ചെയ്യാൻ തയ്യാറായിട്ടുള്ള തെങ്ങ് കയറ്റക്കാർക്കും പേര് രജിസ്റ്റർ ചെയ്യാം.