photo
എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ബലൂണുകൾ ഉയർത്തി നാവികസേനയ്ക്ക് ആദരവ് പ്രകടിപ്പിക്കുന്നു

വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂൾ നേവൽ യൂണിറ്റ് എൻ.സി.സി, നാവികദിനത്തിൽ ഇന്ത്യൻ നാവികസേനക്ക് ആദരവ് അർപ്പിച്ചു. നാവിക സേനയെ പ്രതിനിധീകരിക്കുന്ന നീലയും വെള്ളയും കലർന്ന ബലൂണുകൾ ഉയർത്തിയാണ് ദിനാചരണം തുടങ്ങിയത്.
നാവിസേനയുടെ സേവനങ്ങൾ പ്രദർശിപ്പിക്കുന്ന സന്ദേശങ്ങളും ചിത്രീകരണങ്ങളും അടങ്ങിയ പ്ലക്കാർഡുകളുമായി വാക്കത്തോൺ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ. തങ്കരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. എൻ.സി.സി ഫസ്റ്റ് ഓഫീസർ സുനിൽ മാത്യു, പ്രധാന അദ്ധ്യാപിക സി. രത്‌നകല, റിട്ട. എസ്.ഐ. ഇ.എം. പുരുഷോത്തമൻ, പി.ടി.എ പ്രസിഡന്റ് അബ്ദുൾ റസാക്ക്, അദ്ധ്യാപകൻ ജോർജ് അലോഷ്യസ് തുടങ്ങിയവർ നേതൃത്വം നൽകി.