വൈപ്പിൻ: ഞാറക്കൽ പെരുമ്പിള്ളി സഹകരണസംഘത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി. ഗാന്ധി ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് രാജു ആന്റണി അദ്ധ്യക്ഷനായി. ഡയറക്ടർമാരായ എൻ.കെ. പങ്കജാക്ഷൻ, ജോയ് ചേലാട്ട്, ശ്യാമള ഷിബു, റാഫേൽ ഫെർണാണ്ടസ്, ഇ.എസ്. ടോമി, ടെൽമ, ആനി ആന്റണി, കെ.ജി. അലോഷ്യസ് തുടങ്ങിയവർ സംസാരിച്ചു.