ആലുവ: ആലുവ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡൽ കരിയർ സെന്റർ മുഖേന വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നാളെ പ്രയുക്തി മിനി ജോബ്‌ ഫെയർ സംഘടിപ്പിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, ബി.ടെക്, എം.ബി.എ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 25 മുതൽ 50 വരെയാണ് പ്രായപരിധി. താത്പര്യമുള്ളവർ നാളെ രാവിലെ 10ന് തിരുവൈരാണിക്കുളം അകവൂർ പ്രൈമറി സ്കൂളിൽ ഹാജരാകണം.