 
പെരുമ്പാവൂർ: സംസ്ഥാനത്തെ ആദ്യ വില്ലേജ് ഓഫീസുകളിൽ ഒന്നായ പെരുമ്പാവൂർ വില്ലേജിന്റെ പുതിയ സ്മാർട്ട് ഓഫീസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അദ്ധ്യക്ഷനായി. 44 ലക്ഷം രൂപ ചെലവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പണിതീർത്തത്. ഓഫീസ് റൂം, റെക്കോർഡ് റൂം, ഡൈനിങ് റൂം, മീറ്റിംഗ് റൂം, ഭിന്നശേഷിയുള്ളവർക്കുള്ള റാമ്പും ടോയ്‌ലറ്റും ഉൾപ്പെടെ 130.6 ച. മീറ്റർ വിസ്തീർണത്തിലാണ് പുതിയ കെട്ടിടം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ . ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ആർ.ഡി.ഒ പി.എൻ. അനി, എ.ഡി.എം. വിനോദ് രാജ്, നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, ഷൈമി വർഗീസ്, നഗരസഭാ വൈസ് ചെയർപേഴ്‌സൺ സാലിദ സിയാദ്, ജനപ്രതിനിധികളായ ടി.എം. സക്കീർ ഹുസൈൻ, അഭിലാഷ് പുതിയേടത്ത്, മിനി ജോഷി, അനിത പ്രകാശ്, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.കെ. അഷറഫ്, രമേശ് ചന്ദ്, ഷാജി സലിം, ജോർജ് കിഴക്കുമശേരി എന്നിവർ സംസാരിച്ചു.
13.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പെരുമ്പാവൂർ വില്ലേജിൽ നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളും രായമംഗലം പഞ്ചായത്തിന്റെ അഞ്ച് വാർഡുകളും ഉൾപ്പെടുന്നു.
സമ്പൂർണ ഡിജിറ്റൽ സർവേയിലൂടെ മുഴുവൻ വില്ലേജുകളും ഭൂമിയുടെ റെക്കോർഡുകളും കുറ്റമറ്റതാക്കി തീർക്കും
കെ. രാജൻ
റവന്യൂ മന്ത്രി