നെടുമ്പാശേരി: അമല ഫെല്ലോഷിപ്പ് നെടുമ്പാശേരി എയർപോർട്ട് സിറ്റിയുടെ ആഭിമുഖ്യത്തിൽ എട്ടിന് കരിയാട് തിരുവിലാംകുന്ന് സെന്റ് ജോർജ് ചാപ്പൽ ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും സംഘടിപ്പിക്കും. രാവിലെ 8.30ന് ക്യാമ്പ് തുടങ്ങും. ജനറൽ മെഡിസിൻ, ഗൈനക്കോളജി, കാർഡിയോളജി. ത്വക് രോഗം തുടങ്ങിയവ മേഖലകളിലെ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും. നെടുമ്പാശേരി ഗ്രാമപഞ്ചായത്തും അങ്കമാലി നഗരസഭയിലെ അഞ്ച് വാർഡുകളും കേന്ദ്രീകരിച്ച് അമല ഹോസ്പിറ്റലുമായി സഹകരിച്ചാണ് സംഘടനയുടെ പ്രവർത്തനം. പ്രസിഡന്റ് തോമസ് മൽപ്പാൻ, ജനറൽ സെക്രട്ടറി ജോസഫ് പ്ലാക്കൽ, ജോൺസൻ പടയാട്ടിൽ, ജോണി അരീയ്ക്കൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.